Body Paint Controversy: Writer Saradakutty extends support to Rehana Fathima
മക്കള്‍ക്ക് വരയ്ക്കാന്‍ അര്‍ദ്ധ നഗ്‌ന ശരീരം നല്‍കുകയും ആ വീഡിയോ യൂട്യബിലടക്കം പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്. രഹ്നയ്ക്ക് എതിരെ പോലീസ് കേസെടുത്ത് കഴിഞ്ഞു. അതിനിടെ രഹ്ന ഫാത്തിമയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. കപട സമൂഹത്തോട് 'പോടാ പുല്ലേ' എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത് എന്ന് ശാരദക്കുട്ടി തുറന്നടിക്കുന്നു